---
title: "ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടി.ടി.ഇയെ കൈയ്യേറ്റം ചെയ്തു ; തലശേരി സ്വദേശി അറസ്റ്റിൽ"
english_title: "The TTE who was questioned about getting into the reservation coach with a general ticket was assaulted; Thalassery resident arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/258138/The TTE who was questioned about getting into the reservation coach with a general ticket was assaulted; Thalassery resident arrested"
published_at: "2024-12-22T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767cb256c1d9_1000510327.jpg"
keywords: []
---

# ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടി.ടി.ഇയെ കൈയ്യേറ്റം ചെയ്തു ; തലശേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടി ടി ഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടി ടി ഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്പ്രസിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിന് മുൻപാണ് അതിക്രമം നടന്നത്.

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുന്ന യാക്കൂബിനെ ടി ടി ഇ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടായി. ഇത് കയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തു.

ആക്രമണത്തിൽ ടി ടി ഇയുടെ കയ്യിന് പരിക്കേറ്റു. തുടർന്ന് അദ്ദേഹം ആർ പി എഫിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/258138/The TTE who was questioned about getting into the reservation coach with a general ticket was assaulted; Thalassery resident arrested)